ഗസ്സ: ഹമാസ് പോരാളികൾ ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്നും അധിനിവേശശക്തികൾക്കു മുന്നിൽ കീഴടങ്ങില്ലെന്നും ഹമാസ് നേതാവ് യഹ്‍യ സിൻവാർ. വിദേശത്തുള്ള നേതാക്കൾക്ക് അദ്ദേഹം അയച്ച കത്ത് ‘അൽജസീറ’യാണ് പുറത്തുവിട്ടത്.
രണ്ടര മാസം പിന്നിട്ട പോരാട്ടത്തിന്റെ പുരോഗതിയും കത്തിൽ അദ്ദേഹം വിശദീകരിച്ചു. കരയാക്രമണം ആരംഭിച്ചതു മുതൽ 5000ത്തോളം സൈനികർക്ക് തിരിച്ചടിയേറ്റതായി അദ്ദേഹം അവകാശപ്പെട്ടു. 1660 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു.
750ഓളം സൈനികവാഹനങ്ങൾ തകർത്തതായും അദ്ദേഹം പറഞ്ഞു. അൽ ഖസ്സാം ബ്രിഗേഡ് അധിനിവേശശക്തികൾക്കെതിരെ തുല്യതയില്ലാത്ത പോരാട്ടമാണ് നടത്തുന്നത്. ഇസ്രായേൽ സൈന്യത്തെ പോരാളികൾ തകർത്തുകൊണ്ടിരിക്കുകയാണ്. അത് തുടരും -അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.