കാന്റർബറി (ന്യൂസിലൻഡ്): തന്റെ ആടുഫാമിൽനിന്ന് കർഷക സ്ത്രീക്ക് നഷ്ടമായത് 500 ചെമ്മരിയാട്ടിൻ കുട്ടികളെ. നോർത്ത് കാന്റർബറിയിലുള്ള ഫാമിൽനിന്ന് മേരി ലെയ്‍ലാൻഡ് എന്ന ക്ഷീര കർഷകയുടെ ആടുകളെ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ട്വിറ്ററിലൂടെ മേരി തന്നെയാണ് വിവരം അറിയിച്ചത്.
എന്തെങ്കിലും വിരം കിട്ടുന്നവർ അറിയിക്കണമെന്ന ആവശ്യവുമായാണ് അവർ ആടുകൾ മോഷണം പോയ വിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് പ്രതികരണത്തിന് മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാൽ ഒന്നും പറയാനാവില്ലെന്നായിരുന്നു മേരിയുടെ മറുപടി.
താൻ മാനസികമായി ആകെ തകർന്നിരിക്കുകയാണെന്നും അവർ പറഞ്ഞു. ആടുകളെ ഇവർ ഇൻഷ്വർ ചെയ്തിരുന്നില്ല. ലീഫ്റ്റ് ഫുഡ്സ് എന്ന പേരിൽ പ്ലാന്റ് പ്രോട്ടീൻ കമ്പനി നടത്തുകയാണ് മേരി. ഓരോ വർഷവും കോടിക്കണക്കിന് ഡോളറിന്റെ വളർത്തുമൃഗങ്ങളെയാണ് ഗ്രാമീണ മേഖലകളിൽനിന്ന് മോഷ്ടിക്കപ്പെടുന്നതെന്ന് കർഷകരുടെ സംഘടനകൾ പരാതിപ്പെടുന്നു. ഈ മോഷണങ്ങളിൽ ഏറിയ പങ്കും റിപ്പോർട്ട് ചെയ്യപ്പെടുന്നുമില്ല. വളർത്തുമൃഗങ്ങളെ മോഷ്ടിക്കുന്നത് ന്യൂസിലൻഡിൽ ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.