വാഷിങ്ടൺ: രണ്ടു ഡോസ് വാക്സിൻ കോവിഡ് സ്വീകരിച്ച വിദേശ യാത്രക്കാർക്ക് നവംബർ എട്ടുമുതൽ യു.എസിൽ പ്രവേശിക്കാം. കരമാർഗവും ആകാശമാർഗവും എത്തുന്നവർക്ക് പ്രവേശനം നൽകും. കോവിഡിനെ തുടർന്ന് കടുപ്പിച്ച യാത്രനിയന്ത്രണങ്ങളിൽ ഇളവു നൽകിയ വിവരം വൈറ്റ്ഹൗസ് അസിസ്റ്റൻറ് പ്രസ് സെക്രട്ടറി കെവിൻ മൗനോസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി 2020 മാർച്ചിലാണ് യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, ഇന്ത്യ, ചൈന,ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യു.എസ് അതിർത്തികൾ അടച്ചത്. കരമാർഗം മെക്സിേകാ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും വിലക്കി.
വിമാനം വഴിയെത്തുന്നവർ യാത്രപുറപ്പെടുന്നതിനു മൂന്നു ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തണമെന്നായിരുന്നു കഴിഞ്ഞമാസം പുറത്തിറക്കിയ യാത്രമാർഗനിർദേശം.
വിമാനക്കമ്പനികൾ യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കണം. കരമാർഗം എത്തുന്നവർക്കായും രണ്ടുഘട്ടമായി അതിർത്തികൾ തുറക്കുമെന്ന് ഈ വാരാദ്യം വൈറ്റ്ഹൗസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.