പോർടോപ്രിൻസ്: ഹെയ്തി പ്രസിഡന്‍റായിരുന്ന ജൊവിനെൽ മൊയ്സിയുടെ കൊലപാതകത്തിൽ മുൻ സെനറ്റർ ജോൺ ജോയൽ ജോസഫിനെ ജമൈക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് ജമൈക്കൻ അധികൃതർ റോയിട്ടേഴ്സ് വാർത്ത ഏജൻസിയോടു പറഞ്ഞു.
ജമൈക്കയിൽവെച്ചാണോ അറസ്റ്റെന്ന് വ്യക്തമല്ല. യു.എസ് ഫെഡറൽ ബ്യൂറോയും കൊലപാതകത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ജോസഫിനൊപ്പം മറ്റുചിലരെയും ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ജമൈക്കൻ പൊലീസ് സൂപ്രണ്ട് പറഞ്ഞു. മൊയ്സിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ കൊളംബിയൻ സൈനികനായിരുന്ന മരിയോ അന്‍റോണിയോ പലാഷ്യസിനെ ജമൈക്കൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പലാഷ്യസിനെ പിന്നീട് യു.എസിലേക്ക് നാടുകടത്തി. കഴിഞ്ഞ ജൂലൈ ഏഴിനാണ് മൊയ്സി സ്വന്തം വസതിയിൽ വെടിയേറ്റു മരിച്ചത്.
ആക്രമണത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ 18 മുൻ കൊളംബിയൻ സൈനികരടക്കം 40ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.