സാൻഫ്രാൻസിസ്കോ: ഫേസ്ബുക്ക് വഴി വിദ്വേഷ പ്രസംഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിക്കുന്നത് കമ്പനിയുടെ അറിവോടെയാണെന്ന് പരാതിയുമായി പേരു വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് യു.എസ് ഏജൻസിയായ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷനും ഇദ്ദേഹം പരാതി നൽകിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെ്യതു. ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറായിരുന്നപ്പോൾ ഫേസ്ബുക്ക് സുരക്ഷ നയങ്ങളിൽ വീഴ്ച വരുത്തി.
സാമ്പത്തിക വളർച്ച മാത്രമാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടെ ഫേസ്ബുക്കിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും യു.എസിൽ ശക്തമായി. നേരത്തേ മുൻ ജീവനക്കാരിയായ ഫ്രാൻസസ് ഹോഗനും ഫേസ്ബുക്കിനെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. സുരക്ഷയേക്കാൾ ഫേസ്ബുക്കിന് പ്രധാനം സാമ്പത്തിക ലാഭമാണെന്നുമായിരുന്നു അവരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.