നവാസ് ശ​രീ​ഫി​​െൻറ മ​ട​ക്കത്തിൽ കണ്ണുനട്ട് പാക് രാഷ്ട്രീയം

ഇ​സ്‍ലാ​മാ​ബാ​ദ്: ശ​നി​യാ​ഴ്ച പാ​കി​സ്താ​നി​ലേ​ക്ക് മ​ട​ങ്ങു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ശ​രീ​ഫി​ന് ആ​ശ്വാ​സ​മാ​യി കോ​ട​തി ന​ട​പ​ടി. ‘അ​വെ​ൻ​ഫീ​ൽ​ഡ്’, ‘അ​ൽ-​അ​സീ​സി​യ’ അ​ഴി​മ​തി കേ​സു​ക​ളി​ൽ ശ​രീ​ഫി​ന് ഇ​സ്‍ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി ഒ​ക്ടോ​ബ​ർ 24 വ​രെ സം​ര​ക്ഷ​ണ ജാ​മ്യം അ​നു​വ​ദി​ച്ചു. തോ​ഷ​ഖാ​ന വാ​ഹ​ന​ക്കേ​സി​ൽ അ​ഴി​മ​തി വി​രു​ദ്ധ കോ​ട​തി അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ അ​റ​സ്റ്റ് വാ​റ​ന്റും സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

ര​ണ്ട് വ​ർ​ഷം മു​മ്പ് പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റ​ന്റ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നാ​യി പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗ്-​ന​വാ​സ് (പി.​എം.​എ​ൽ-​എ​ൻ) മേ​ധാ​വി ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2019ൽ ​ചി​കി​ത്സ​ക്കാ​യി യു.​കെ​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ന​വാ​സ് ശ​രീ​ഫ് ഈ ​കേ​സു​ക​ളി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്നു. ല​ണ്ട​നി​ലെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു​ള്ള ശ​രീ​ഫി​ന്റെ മ​ട​ക്കം പാ​കി​സ്താ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ൻ ച​ർ​ച്ച​യാ​ണ്.

Tags:    
News Summary - Former Prime Minister Nawaz Sharif to visit Pakistan on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.