നവാസ് ശരീഫിെൻറ മടക്കത്തിൽ കണ്ണുനട്ട് പാക് രാഷ്ട്രീയം
text_fieldsഇസ്ലാമാബാദ്: ശനിയാഴ്ച പാകിസ്താനിലേക്ക് മടങ്ങുന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് ആശ്വാസമായി കോടതി നടപടി. ‘അവെൻഫീൽഡ്’, ‘അൽ-അസീസിയ’ അഴിമതി കേസുകളിൽ ശരീഫിന് ഇസ്ലാമാബാദ് ഹൈകോടതി ഒക്ടോബർ 24 വരെ സംരക്ഷണ ജാമ്യം അനുവദിച്ചു. തോഷഖാന വാഹനക്കേസിൽ അഴിമതി വിരുദ്ധ കോടതി അദ്ദേഹത്തിനെതിരായ അറസ്റ്റ് വാറന്റും സസ്പെൻഡ് ചെയ്തു.
രണ്ട് വർഷം മുമ്പ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് സസ്പെൻഡ് ചെയ്യുന്നതിനായി പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) മേധാവി ബുധനാഴ്ചയാണ് കോടതിയെ സമീപിച്ചത്. 2019ൽ ചികിത്സക്കായി യു.കെയിലേക്ക് പോകുമ്പോൾ നവാസ് ശരീഫ് ഈ കേസുകളിൽ ജാമ്യത്തിലായിരുന്നു. ലണ്ടനിലെ പ്രവാസം അവസാനിപ്പിച്ചുള്ള ശരീഫിന്റെ മടക്കം പാകിസ്താൻ രാഷ്ട്രീയത്തിൽ വൻ ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.