തെക്കൻ ഫ്രാൻസിലെ ജൂത സിനഗോഗിൽ സ്ഫോടനം; തീപിടിത്തം

പാരീസ്: തെക്കൻ ഫ്രാൻസിലെ ലാ ഗ്രാൻഡെ-മോട്ടെ നഗരത്തിലുള്ള ജൂത സിനഗോഗിൽ സ്ഫോടനം. പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ സിനഗോഗിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.

രണ്ട് കാറുകൾക്കാണ് തീപിടിച്ചത്. അതിലൊന്നിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നതായി പ്രാഥമിക വിവരം.

തീപിടിത്ത സംഭവത്തിൽ ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം തുടങ്ങി. ജൂതരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഫ്രഞ്ച് മുൻ പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ ആരോപിച്ചു.

ശനിയാഴ്ച ദിവസം സബാത്ത് ആഘോഷത്തിനായി ജൂതർ സിനഗോഗ് സന്ദർശിക്കാറുണ്ട്.

Tags:    
News Summary - France: Police officer injured in arson attack on synagogue, investigation underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.