ഒക്ടോബര്‍ ഒന്നുമുതല്‍ ശ്രീലങ്കയിൽപോകാം; വിസയില്ലാതെ

കൊളംബോ: ഈ വർഷം ഒക്ടോബര്‍ ഒന്നുമുതല്‍ ശ്രീലങ്കയിൽ വിസയില്ലാതെ പോകാം. ആറുമാസത്തേക്കാണ് ഈ ഇളവ്. ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാമെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു.

ഇംഗ്ലണ്ട്, യു.എസ്, ചൈന, ജര്‍മനി അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ രഹിത യാത്രക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.

കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ശ്രീലങ്ക നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും മറ്റ് ആറു രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള വിസ ഫീസ് 2023 ഒക്ടോബറില്‍ രാജ്യം ഒഴിവാക്കിയിരുന്നു. ഈ നയം 2024 മെയ് 31 വരെ നീട്ടുകയും ചെയ്തു.

പുതിയ വിസ രഹിത നയം കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ശ്രീലങ്കൻ സർക്കാർ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - You can go to Sri Lanka from October 1; Without a visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.