ധാക്ക: ബംഗ്ലാദേശിലെ ശൈഖ് ഹസീന സർക്കാറിന്റെ പതനത്തിന് ശേഷമുണ്ടായ കലാപത്തിൽനിന്ന് മുസ്ലിംകളും ഹിന്ദുക്കളും കാവൽ നിന്നാണ് തലസ്ഥാനമായ ധാക്കയിലെ സുപ്രധാന ക്ഷേത്രം സംരക്ഷിച്ചതെന്ന് മുഖ്യ പുരോഹിതൻ. ശ്രീ ദ്വാകേശ്വരി ദേശീയ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആഷിം മൈത്രോയാണ് കലാപകാലത്തെ അനുഭവം പങ്കുവെച്ചത്.
അന്ന് ക്ഷേത്രത്തിൽ ഒരു സന്ദർശകനും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയിൽ എല്ലാം താറുമാറായതിനാൽ പൊലീസ് സേനയും ഇല്ലായിരുന്നു.
പക്ഷേ, ക്ഷേത്രത്തിന് ഒരു ദോഷവും സംഭവിക്കാതിരിക്കാൻ പ്രാദേശിക കൂട്ടായ്മകളിലെ അംഗങ്ങളും മുസ്ലിംകളും ഹിന്ദുക്കളും പുറത്ത് കാവൽ നിൽക്കാൻ എത്തിയിരുന്നു. ഇവിടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പതിവ് പൂജകൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഇടക്കാല സർക്കാർ രൂപവത്കരിച്ചശേഷം ക്ഷേത്രപരിസരത്ത് പൊലീസുകാരെ വിന്യസിച്ചതായും ഇപ്പോൾ രാവും പകലും സുരക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലേക്ക് വരുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.