മൂസിൽ: ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഇറാഖിലെ വടക്കൻ നഗരമായ മൂസിൽ ഞായറാഴ്ച സന്ദർശിച്ചു. ഐ.എസ് വാഴ്ചക്കാലത്ത് വൻതോതിൽ കേടുപാട് സംഭവിച്ച കാത്തലിക് ചർച്ചാണ് മാക്രോൺ ആദ്യം സന്ദർശിച്ചത്. കഴിഞ്ഞ മാർച്ചിൽ ഇറാഖ് സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ ഈ ചർച്ചിൽ പ്രത്യേക പ്രാർഥന നടത്തിയിരുന്നു.
വെടിയുണ്ട പതിച്ച ചർച്ചിെൻറ ചുമരുകളുൾപ്പെടെയുള്ള ഭാഗം പുരോഹിതനൊപ്പം മാക്രോൺ ചുറ്റിക്കണ്ടു. മൂസിലിൽ ഫ്രഞ്ച് കോൺസുലേറ്റ് തുറക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ഇറാഖി പുരോഹിതനായ റാഇദ് ആദിൽ പറഞ്ഞു. മൂസിൽ വിമാനത്താവളത്തിെൻറ പുനർനിർമാണത്തിന് സഹായിക്കണമെന്നും അദ്ദേഹം മാക്രോണിനോട് അഭ്യർഥിച്ചു.
തുടർന്ന് ഐ.എസ് ആക്രമണത്തിൽ തകർന്ന മൂസിലിലെ ചരിത്രപ്രസിദ്ധമായ അൽനൂരി മസ്ജിദും അദ്ദേഹം സന്ദർശിച്ചു. ഈ പള്ളയിൽവെച്ചാണ് 2014ൽ അബൂബക്കർ അൽ ബഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപിച്ചത്.
ശനിയാഴ്ച തലസ്ഥാനമായ ബഗ്ദാദിലെത്തിയ മാക്രോൺ, പശ്ചിമേഷ്യയിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംബന്ധിച്ചിരുന്നു. തുടർന്ന് ഇർബിലിലെത്തിയ അദ്ദേഹം നൊബേൽ സമാധാന സമ്മാനജേതാവായ നാദിയ മുറാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.