പാരിസ്: ഫ്രാൻസിലെ സ്കൂളിലുണ്ടായ ആക്രമണത്തിൽ അധ്യാപകൻ കുത്തേറ്റു മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വടക്കൻ നഗരമായ അറാസിലെ ഗംബേട്ട ഹൈസ്കൂളിലാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. ചെച്ൻ വംശജനായ ആക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സഹോദരനെയും പൊലീസ് പിടികൂടി. സ്കൂളിലെ ഫ്രഞ്ച് ഭാഷാ അധ്യാപകനാണ് കുത്തേറ്റു മരിച്ചതെന്ന് ഫ്രഞ്ച് ചാനലായ ബി.എഫ്.എം.ടി.വി റിപ്പോർട്ട് ചെയ്തു. കായികാധ്യാപകനും കുത്തേറ്റിട്ടുണ്ട്.
സ്കൂളിലെ പൂർവ വിദ്യാർഥിയാണ് ആക്രമിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ സുരക്ഷ രജിസ്റ്ററിൽ പേരുൾപ്പെട്ടയാളാണ് ഇയാൾ. ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് ദേശീയ അസംബ്ലി നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.