ഗസ്സസിറ്റി: ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് ഗസ്സ-ഇസ്രായേൽ അതിർത്തിയിൽ ഹമാസിെൻറ നേതൃത്വത്തിൽ കഴിഞ്ഞാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യത്തിെൻറ വെടിയേറ്റ 12കാരൻ ഫലസ്തീനി ബാലൻ മരിച്ചു. ഹസൻ അബു അൽ നീൽ ആണ് മരിച്ചത്. തലക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഹസൻ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
അതിർത്തിവേലിക്കടുത്ത് വെച്ച് ഫലസ്തീൻ പ്രതിഷേധകർ കല്ലേറ് നടത്തിയെന്നാരോപിച്ചാണ് ഇസ്രായേൽ സൈന്യം വെടിവെച്ചത്. ഹസൻ ഉൾപ്പെടെ 40 ഫലസ്തീനികൾക്കാണ് പ്രതിഷേധത്തിനിടെ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹമാസ് സേനാംഗം ബുധനാഴ്ച മരിച്ചിരുന്നു.
പരിക്കേറ്റ ഇസ്രായേൽ സൈനികെൻറ നിലയും ഗുരുതരമാണ്. ഗസ്സക്കുമേലുള്ള ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയും പ്രതിഷേധം നടന്നിരുന്നു. തുടർന്ന് ഗസ്സയിലേക്ക് ചരക്കുവാഹനങ്ങൾക്ക് ഇസ്രായേൽ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.