ബെർലിൻ: കോവിഡ് വ്യാപനം അതിരൂക്ഷമായ ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ഡൗൺ നീട്ടിയതായി ചാൻസലർ ആംഗല മെർക്കൽ. നേരത്തെ മാർച്ച് 28 വരെയായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ ഒന്നുമുതൽ മൂന്നു വരെ രാജ്യം പൂർണമായും അടച്ചിടും. ഏപ്രിൽ അഞ്ചുവരെ ആരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ കഴിയണമെന്നും ചാൻസലർ ആവശ്യപ്പെട്ടു.
16 സംസ്ഥാന ഗവർണർമാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമായത്. പ്രതിദിന കോവിഡ് ബാധ ആളോഹരി കണക്കിൽ അമേരിക്കയേക്കാൾ കൂടിയതായും വൈറസിന്‍റെ മൂന്നാംവരവാണ് രാജ്യം നേരിടുന്നതെന്നും ആംഗല മെർക്കൽ ചൂണ്ടിക്കാട്ടി. വൈറസിന്‍റെ മൂന്നാംവകഭേദമാണ് പുതുതായി റിപ്പോർട്ട് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. 'തികച്ചും വ്യത്യസ്തമായ വൈറസാണ് ഇപ്പോൾ കാണപ്പെടുന്നത്. നേരത്തെ കണ്ടെത്തിയിരുന്ന വൈറസിനെ അപേക്ഷിച്ച് കൂടുതൽ മരണനിരക്കിന് ഇടയാക്കുന്നതും വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണിത്" -അവർ പറഞ്ഞു.
തിങ്കളാഴ്ച ലക്ഷത്തിൽ 107 പേർക്കാണ് ശരാശരി രോഗബാധ. മൂന്നാഴ്ച മുമ്പ് ഇത് 60 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.