Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ജർമനിയിൽ...

കോവിഡ്​: ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ഡൗൺ; മൂന്നുദിവസം പൂർണമായും അടച്ചിടും

text_fields
bookmark_border
കോവിഡ്​: ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ഡൗൺ; മൂന്നുദിവസം പൂർണമായും അടച്ചിടും
cancel

ബെർലിൻ: കോവിഡ്​ വ്യാപനം അതിരൂക്ഷമായ ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്​ഡൗൺ നീട്ടിയതായി ചാൻസലർ ആ​ംഗല മെർക്കൽ. നേരത്തെ മാർച്ച്​ 28 വരെയായിരുന്നു​ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നത്​. ഏപ്രിൽ ഒന്നുമുതൽ മൂന്നു വരെ രാജ്യം പൂർണമായും അടച്ചിടും. ഏപ്രിൽ അഞ്ചുവരെ ആരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ കഴിയണമെന്നും ചാൻസലർ ആവശ്യപ്പെട്ടു.

16 സംസ്ഥാന ഗവർണർമാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനമായത്​. പ്രതിദിന കോവിഡ്​ ബാധ ആളോഹരി കണക്കിൽ​ അമേരിക്കയേക്കാൾ കൂടിയതായും വൈറസിന്‍റെ മൂന്നാംവരവാണ്​ രാജ്യം നേരിടുന്നതെന്നും ആ​ംഗല മെർക്കൽ ചൂണ്ടിക്കാട്ടി. വൈറസിന്‍റെ മൂന്നാംവകഭേദമാണ്​ പുതുതായി റി​പ്പോർട്ട്​ ചെയ്യുന്നതെന്നും അവർ വ്യക്​തമാക്കി. 'തികച്ചും വ്യത്യസ്തമായ വൈറസാണ്​ ഇപ്പോൾ കാണപ്പെടുന്നത്​. നേരത്തെ കണ്ടെത്തിയിരുന്ന വൈറസിനെ അപേക്ഷിച്ച്​ കൂടുതൽ മരണനിരക്കിന്​ ഇടയാക്കുന്നതും വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണിത്​" -അവർ പറഞ്ഞു.

തിങ്കളാഴ്ച ലക്ഷത്തിൽ 107 പേർക്കാണ്​ ശരാശരി രോഗബാധ. മൂന്നാഴ്ച മുമ്പ് ​ഇത്​ 60 ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angela MerkelGermanylockdown​Covid 19
News Summary - Germany has extended its lockdown
Next Story