തുർക്കിയ-സിറിയ ഭൂകമ്പം: ദുരിതബാധിതർക്ക് അടിയന്തര വിസ അനുവദിക്കുമെന്ന് ജർമ്മനി

ബർലിൻ: തുർക്കിയ-സിറിയ ഭൂകമ്പത്തിലെ ദുരിതബാധിർക്ക് അടിയന്തര വിസ അനുവദിക്കുമെന്ന് ജർമ്മനി. ജർമ്മനി ഇന്റീരിയർ മിനിസ്റ്റർ നാൻസി​ ഫേസറാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ജർമ്മനി തുർക്കിയയിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. തുർക്കി വംശജരായ 29 ലക്ഷത്തോളം പേർ ജർമ്മനിയിലുണ്ട്. ആസ്ട്രിയയും സമാനമായ രീതിയിൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കിയയിലുള്ളവർക്ക് വിസ അനുവദിക്കുമെന്ന് ജർമ്മനി അറിയിച്ചിരിക്കുന്നത്.

അതേസമയം, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കടന്നു. സിറിയയിൽ 3575 പേരായിരുന്നു മരിച്ചത്. ഭൂകമ്പം മൂലം തുർക്കിയയിൽ 10 ലക്ഷം പേർക്ക് വീട് നഷ്ടമായിരുന്നു. 80,000 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Tags:    
News Summary - Germany to issue emergency visas to Turkish, Syrian earthquake victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.