'ഗോ നിയാസി ഗോ', പാട്ടും ഡി.ജെ പാർട്ടിയുമായി പ്രതിഷേധം ആഘോഷമാക്കി പാകിസ്​ഥാനികൾ

പാകിസ്​ഥാനിലെ ഇമ്രാൻഖാൻ സർക്കാറിനെതിരെ കനത്ത പ്രതിഷേധമാണ്​ തെരുവുകളിൽ നിന്ന്​ ഉയരുന്നത്​. സർക്കാരിനെ ലക്ഷ്യമിട്ട് 'ഗോ നിയാസി ഗോ'എന്ന മുദ്രാവാക്യമുയർത്തി തെരുവുകൾ ജനക്കൂട്ടം നിറഞ്ഞിരിക്കുന്നു​. ഇൗ പ്രതിഷേധങ്ങളുടെ ഒരു പ്രത്യേകത അതിൽ ഉപയോഗിക്കുന്ന മുദ്രാവാക്യങ്ങളും പാട്ടുകളുമാണ്​. റോക്​​ സ്​റ്റാറുകൾ ആടിത്തിമിർക്കുന്ന വേദിക്ക്​ സമാനമാണ്​ പ്രതിഷേധ സദസ്സുകൾ. പഴയതും ഉപയോഗിച്ചതുമായ മുദ്രാവാക്യങ്ങൾ, പാട്ടുകൾ, പ്രമുഖ ഡിജെ ഗാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച്​ ആഘോഷതിമിർപ്പിലാണ്​ പ്രതിഷേധം അലയടിക്കുന്നത്​.

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ), ജംഇയ്യത്തുൽ ഉലമ-ഇ-ഇസ്​ലാം എന്നിവരുടെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ പ്രതിപക്ഷ സഖ്യമാണ് പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെൻറ്​ (പിഡിഎം). സഖ്യം വിശാലമാണെങ്കിലും ഇവരുടെ ആവശ്യം ഒന്നാണ്​, ഇമ്രാൻ ഖാൻ പുറത്തുപോകണം എന്നതാണത്​. പ്രതിഷേധക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മുദ്രാവാക്യം 'ഗോ നിയാസി ഗോ' ആണ്. ഇൗ മുദ്രാവാക്യത്തിനൊരു ചരിത്ര പ്രാധാനമുണ്ട്​. 1971 ൽ ജനറൽ എ.എ.കെ നിയാസിയാണ്​ കിഴക്കൻ പാകിസ്ഥാനിൽ 90,000 സൈനികരുമായി ഇന്ത്യക്കു മുന്നിൽ കീഴടങ്ങിയത്​. അതുകൊണ്ടുതന്നെ നിയാസി പാകിസ്​ഥാനികൾക്ക്​ അത്ര പ്രിയപ്പെട്ട നാമമല്ല. ഇപ്പോൾ മുദ്രാവാക്യം മുഴക്കുന്നവർ പക്ഷെ ഉദ്ദേശിക്കുന്നത്​ ഇപ്പോഴത്തെ പ്രധാനമന്ത്രിയെയാണ്​. അദ്ദേഹത്തി​െൻറ മുഴുവൻപേര്​ ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി എന്നാണ്​.


2018 ൽ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി ത​െൻറ ഒൗദ്യോഗിക നാമത്തിൽ നിന്ന് 'നിയാസി' ഒഴിവാക്കിയിരുന്നു. പ​ക്ഷെ പ്രതിഷേധക്കാർ നിയാസി എന്ന പേര്​ അദ്ദേഹത്തെ ഒാർമിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതേ മുദ്രാവാക്യങ്ങൾ കാരണം പ്രധാനമന്ത്രിക്ക്​ അടുത്തിടെ ദേശീയ അസംബ്ലിയിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. നേതാക്കൾ പോകു​േമ്പാഴും മാറാതെ നിൽക്കുന്ന മുദ്രാവാക്യംകൂടെയാണ്​ 'ഗോ നിയാസി ഗോ'.ഒരുകാലത്ത് 'ഗോ നവാസ് ഗോ' ആയിരുന്നു പാകിസ്​ഥാനിൽ അലയടിച്ചിരുന്ന മുദ്രാവാക്യം. പിന്നീടത്​ 'ഗോ മുഷറഫ് ഗോ' ആയി.

2014 ൽ ഇമ്രാനോടൊപ്പം നിന്ന പാകിസ്​ഥാനിലെ പ്രശസ്​ത ഡി.ജെ ആയ ആസിഭ്​ ബട്ട്​ എന്ന ഡി.ജെ ബട്ട്​ ഇപ്പോൾ പ്രതിപക്ഷത്തി​െൻറകൂടെയാണ്​. 'കാപ്​റ്റൻ'വാഗ്ദാനം ചെയ്ത മാറ്റം പാകിസ്ഥാനിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നാണ്​ ഡിജെ ബട്ട്​ പറയുന്നത്​. അതിനാൽ ത​െൻറ സേവനങ്ങൾ ഇപ്പോൾ പ്രതിപക്ഷത്തിന്​ നൽകുകയാണെന്നും​ അദ്ദേഹം പറഞ്ഞു. ദാലേർ മെഹന്ദിയുടെ പഴയ ഹിറ്റായ ബോലോ തരരര ഇപ്പോഴും പ്രതിഷേധഗാനങ്ങളിലെ സൂപ്പർ ഹിറ്റാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.