ഇസ്രായേലിലെ മിസ്​ യൂനിവേഴ്​സ്​ മത്സരത്തിൽ പ​ങ്കെടുക്കരുതെന്ന്​ മിസ്​ ദക്ഷിണാഫ്രിക്കയോട്​ സർക്കാർ

വർണ വിവേചനവും വംശീയ അതിക്രമവും നിർബാധം തുടരുന്ന ഇസ്രായേലിൽ വെച്ച്​ നടക്കുന്ന മിസ്​ യൂനിവേഴ്​സ്​ മത്സരത്തിൽ പ​ങ്കെടുക്കുന്നതിൽ നിന്ന്​ മിസ്​ ദക്ഷിണാഫ്രിക്ക ലലേല മിസ്‌വാനെ പിൻമാറണമെന്ന്​ ദക്ഷിണാഫ്രിക്കൻ സർക്കാർ ആവശ്യപ്പെട്ടു. ഡിസംബർ 12ന് ഇസ്രായേലിലെ എയ്‌ലാറ്റിൽ വെച്ചാണ്​ മത്സരം.

ഫലസ്​തീനോടുള്ള പിന്തുണയുടെ ഭാഗമായി മത്സരത്തിൽ നിന്ന്​ മിസ് ദക്ഷിണാഫ്രിക്ക പിൻമാറണമെന്ന്​ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ആവശ്യമുയർന്നിരുന്നു. തുടർന്നാണ്​ ഇസ്രായേൽ പരിപാടിയിൽ മിസ് ദക്ഷിണാഫ്രിക്കയ്ക്കുള്ള പിന്തുണ സർക്കാർ പിൻവലിച്ചത്​. മത്സരത്തിൽ പ​ങ്കെടുക്കാനുള്ള തീരുമാനത്തിൽനിന്ന്​ മത്സരാർഥിയും പ്രാദേശിക സംഘാടകരും പിൻവാങ്ങണമെന്നും സർക്കാർ അിയിച്ചു.

എന്നാൽ മിസ്​ യൂനിവേഴ്​സ്​ മത്സരം രാഷ്​ട്രീയ വൽകരിക്കേണ്ട കാര്യമില്ലെന്നും അടുത്തിടെ കിരീടം നേടിയ മിസ് സൗത്ത് ആഫ്രിക്ക മൽസരത്തിൽ പ​ങ്കെടുക്കണമെന്നും പ്രാദേശിക സൗന്ദര്യമത്സര സംഘാടകർ പറയുന്നു. തീരുമാനം പുനപരിശോധിക്കണ​െമന്നാണ്​ സർക്കാർ അഭ്യർഥന. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളുടെ നിയമാനുസൃത പ്രതിനിധി എന്ന നിലയിൽ സർക്കാരിന് നല്ല മനസ്സാക്ഷിയോടെ അത്തരം നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കാനുള്ള നീക്കം കറുത്ത വർഗക്കാരിയായ സ്​ത്രീ എന്ന നിലയിൽ ലലേല മിസ്‌വാനെയുടെ ഭാവിക്കും പൊതുനിലപാടിനും വിനാശകരമാണെന്ന് തെളിയിക്കാനാകുമെന്ന്​ കലാ-സാംസ്​കാരിക മന്ത്രി നതി മത്തേത്വ പറഞ്ഞു. വർണ്ണവിവേചനത്തിന്‍റെ വക്​താക്കളായ ഇസ്രായേൽ ആതിഥേയത്വം വഹിക്കുന്ന മിസ് യൂനിവേഴ്‌സ് മത്സരം ബഹിഷ്‌കരിക്കണമെന്നുള്ള വ്യാപകമായ ആഹ്വാനം മിസ് സൗത്ത് ആഫ്രിക്കയും പ്രാദേശിക സൗന്ദര്യ മത്സര സംഘാടകരും കേൾക്കണമെന്ന്​ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് പാർട്ടി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Tags:    
News Summary - Gov’t withdraws support for Miss South Africa at Israel event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.