വാഷിങ്ടൺ: എണ്ണമറ്റ നിരപരാധികളുടെ ജീവനെടുത്ത് ഭീതിയായി മാറിയ തോക്കുകൾക്ക് കടുത്ത നിയന്ത്രണമാവശ്യപ്പെട്ട് യു.എസിൽ ആയിരങ്ങൾ തെരുവിൽ. സമീപനാളുകളിൽ ബഫലോ പട്ടണത്തിലെ സൂപ്പർമാർക്കറ്റിൽ 10 പേരും തൊട്ടുപിറകെ ഉവാൽഡെ സ്കൂളിൽ 21 പേരും വെടിയേറ്റ് മരിച്ച രാജ്യത്ത് തോക്കുകളുടെ ദുരുപയോഗം കനത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് 'മാർച്ച് ഫോർ അവർ ലൈവ്സ്' സംഘടനയുടെ നേതൃത്വത്തിൽ രാജ്യമെങ്ങും തോക്ക് നിയന്ത്രണ റാലികൾ സംഘടിപ്പിച്ചത്. 'വെടിയേറ്റ് മരിച്ചുവീഴുന്നതിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന'തുൾപ്പെടെ ബാനറുകളുയർത്തിയായിരുന്നു ആയിരങ്ങൾ പങ്കെടുത്ത റാലികൾ.
പ്രസിഡന്റ് ജോ ബൈഡൻ തോക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റിപ്പബ്ലിക്കൻ എതിർപ്പ് മറികടന്ന് രാജ്യത്ത് നിയമം നടപ്പാക്കാനാകില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. സെനറ്റിൽ നിയമനിർമാണം പരാജയപ്പെടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.