കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിൽ വിവാഹച്ചടങ്ങിൽ സംഗീത പരിപാടി നിർത്തണമെന്നാവശ്യപ്പെട്ട് തോക്കുധാരികളുടെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും 10 പേർക്ക് പരിക്കേറ്റതായും അധികൃതർ പറഞ്ഞു. താലിബാൻ അംഗങ്ങളാണെന്ന് പറഞ്ഞാണ് ആക്രമികൾ വെടിയുതിർത്തത്. മൂന്ന് ആക്രമികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി താലിബാൻ അറിയിച്ചു.
താലിബാൻ മുമ്പ് അഫ്ഗാൻ ഭരിച്ചപ്പോൾ സംഗീതം നിരോധിച്ചിരുന്നു. ഇത്തവണ അധികാരം പിടിച്ചെടുത്തപ്പോൾ സംഗീതപരിപാടികൾക്ക് താലിബാൻ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. നംഗാർഹർ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം വിവാഹാഘോഷം നടന്നത്.നാലു ദമ്പതികളാണ് ചടങ്ങിൽ വിവാഹിതരായത്.
ചടങ്ങിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ പ്രാദേശിക താലിബാൻ നേതാവിെൻറ അനുമതി വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.