(photo: Reginald Louissaint Jr / AFP)

ജയിൽ ചാടിയ കുപ്രസിദ്ധ ഗുണ്ടാ തലവനെ വെടിവെച്ച് കൊന്നു

പോർട്ട്-ഔ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്റ്റിയിൽ ജയിൽ ചാടിയ ഗുണ്ടാ തലവൻ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ജയിൽ ഡയറക്ടറെ അടക്കം 25 പേരെ വെടിവെച്ച് കൊന്നാണ് ഗുണ്ടാ തലവനായ ആർനെൽ ജോസഫും 400 തടവുകാരും രക്ഷപ്പെട്ടിരുന്നത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർനെൽ ജോസഫിനെ ചെക്ക്പോസ്റ്റിലുണ്ടായിരുന്ന പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇത് മനസ്സിലാക്കിയ ഇയാൾ വെടിവെപ്പ് ആരംഭിച്ചെങ്കിലും കൊല്ലപ്പെട്ടു.

ഹെയ്റ്റിയിലെ ഏറ്റവും ശക്തനായ ഗുണ്ടാ തലവനായാണ് ആർനെൽ ജോസഫ് അറിയപ്പെടുന്നത്. 2010ലും 2017ലും അറസ്റ്റിലായിരുന്ന ഇയാൾ 2019ലാണ് ഒടുവിൽ പിടിയിലായിരുന്നത്. ഇന്നലെ ഇയാൾക്കൊപ്പം രക്ഷപ്പെട്ട 400 തടവുകാരിൽ ഇതുവരെ 40 പേരെ മാത്രമാണ് അധികൃതർക്ക് പിടികൂടാനായത്.

Tags:    
News Summary - Haitian gang leader killed after prison breakout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.