അമേരിക്കയിൽ മുതിർന്നവരിൽ പകുതി പേരും വാക്സിനേഷൻ പൂർത്തിയാക്കി; മികച്ച നേട്ടമെന്ന് ബൈഡൻ

വാഷിംഗ്ടൺ: കോവിഡിനെതിരായ പോരാട്ടത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് അമേരിക്ക. മുതിർന്ന പ്രായക്കാരിൽ 50 ശതമാനം ആളുകൾക്കും വാക്സിനേഷൻ പൂർത്തിയാക്കിയതായി പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചു. ഇത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ നാലോടുകൂടി അമേരിക്കൻ ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കും ഒരു ഡോസ് വാക്സിൻ എങ്കിലും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബൈഡൻ പറഞ്ഞു.

കോവിഡിന്റെ രൂക്ഷത കുറഞ്ഞ സാഹചര്യത്തിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. മുഴുവനായി വാക്സിനേഷൻ നടത്തിയ മേഖലകളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു കഴിഞ്ഞു.

ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ഇവിടെയാണ്. 3.39 കോടി പേർക്കാണ് യു.എസിൽ രോഗം ബാധിച്ചത്. ആറ് ലക്ഷത്തിലേറെയാണ് ആകെ മരണം. നിലവിൽ 57 ലക്ഷത്തിലേറെ പേരാണ് ചികിത്സയിൽ തുടരുന്നത്.

Tags:    
News Summary - Half of all US adults fully vaccinated against Covid-19: Joe Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.