ചാമ്പ്യൻസ് ലീഗിൽ അത്‌ല​റ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ സ്കോട്‌ലൻഡ് ക്ലബ്ബായ സെൽടിക് എഫ്.സിയുടെ ആരാധകർ സ്റ്റേഡിയത്തിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പതാകകൾ വീശുന്നു (photo: Russell Cheyne /Reuters)

ഇസ്രായേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്

ഗസ്സ: തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് 224 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ ടെലിഗ്രാം അക്കൗണ്ടിലെ ഒരു പ്രസ്താവനയിൽ, ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി കൊല്ലപ്പെട്ട ബന്ദികളുടെ എണ്ണം ഏകദേശം 50 ആയി ഉയർന്നതായി കണക്കാക്കുന്നതായി ഖസ്സാം ബ്രിഗേഡ്സ് പറയുന്നു.

അതേസമയം, ഹമാസിന്റെ പ്രതിനിധി സംഘം റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സന്ദർശനം നടത്തുകയാണ്. മുതിർന്ന ഹമാസ് അംഗം അബു മർസൂക്ക് അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്ന് റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരുടെ എണ്ണം 7000 കവിഞ്ഞു

ഗ​സ്സ​യി​ലെ മ​ര​ണം 7000 ക​വി​ഞ്ഞ​താ​യും ഇതിൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ കു​ട്ടി​ക​ളാ​ണെ​ന്നും ഫ​ല​സ്തീ​ൻ ആ​​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ താ​മ​സ​യോ​ഗ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ 45 ശ​ത​മാ​ന​വും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. 219 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. 14 ല​ക്ഷം പേരാണ് അ​ഭ​യാ​ർ​ഥി​ക​ളാ​യത്. ഇതുവരെ 101 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ 24 ആ​​ശു​പ​ത്രി​ക​ൾ ഒ​ഴി​പ്പി​ച്ചിരിക്കുകയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ 250 വ്യോ​മാ​ക്ര​മ​ണങ്ങളാണ് ന​ട​ത്തിയത്. ഖാ​ൻ യൂ​നു​സി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

അ​തി​നി​ടെ, ഗ​സ്സ​യി​ലെ മ​ര​ണ​ക്ക​ണ​ക്കി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നെ​തി​രെ അ​മേ​രി​ക്ക​ൻ മു​സ്‍ലിം സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ വി​ശ്വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ‘ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്’ ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ ഡ​യ​റ​ക്ട​ർ ഉ​മ​ർ ശാ​കി​ർ പ​റ​ഞ്ഞു.

വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഇ​ര​ച്ചു​ക​യ​റി​യ ടാ​ങ്കു​ക​ൾ ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും നി​ര​വ​ധി ​പേ​രെ വ​ധി​ച്ച​താ​യും ഇ​സ്രാ​യേ​ലി ​സൈ​ന്യം അ​റി​യി​ച്ചു. വെ​സ്റ്റ്ബാ​ങ്കി​ൽ​നി​ന്ന് 60ഓ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​തി​ൽ 46 പേ​ർ ഹ​മാ​സ് അം​ഗ​ങ്ങ​ളാ​ണെ​ന്നും സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു.

തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നീട്ടി

ന്യൂഡൽഹി: തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നവംബർ രണ്ടുവരെ ദീർഘിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഒക്ടോബർ ഏഴിനാണ് എയർ ഇന്ത്യ തെൽ അവീവിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തിവെച്ചത്. ആഴ്ചയിൽ അഞ്ച് സർവിസുകളാണ് എയർ ഇന്ത്യ തെൽ അവീവിലേക്ക് നടത്തിയിരുന്നത്.

Tags:    
News Summary - Hamas’s military wing says about 50 captives killed in Israeli attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.