പാഞ്ച്​ഷിറിൽ താലിബാനെ ചെറുക്കുന്ന പ്രതിരോധസേന

പാഞ്ച്​ഷിറിൽ താലിബാ​ൻ -പ്രതിരോധസേന പോരാട്ടം ശക്​തമായി തുടരുന്നു

കാബൂൾ: താലിബാ​ന്​ കീഴടങ്ങാത്ത ഏക അഫ്​ഗാൻ പ്രവിശ്യയായ പാഞ്ച്​ഷിറിൽ പ്രതിരോധസേന (എൻ.ആർ.എഫ്​) പോരാട്ടം ശക്​തമായി തുടരുന്നു. പാഞ്ച്​ഷിർ താഴ്​വരയിലെ എല്ലാ കവാടങ്ങളും തങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും നൂറുകണക്കിന്​ താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും​ പ്രതിരോധ സേന വ്യക്തമാക്കി.

പാഞ്ച്​ഷിറിലെ ചില ഭാഗങ്ങൾ പിടിച്ചെടുത്തതായും പ്രതിരോധസേനക്ക്​ വൻ ആളപായമുണ്ടായതായും താലിബാനും അവകാശപ്പെട്ടു.

അഹ്​മദ്​ മസൂദ്​ ആണ്​ പ്രതിരോധ സേനയുടെ തലവൻ. മുൻ വൈസ്​ പ്രസിഡൻറ്​ അംറുല്ല സാലിഹി​െൻറ നേതൃത്വത്തിൽ അഫ്​ഗാൻ സേനാംഗങ്ങളും സേനയിലുണ്ട്​. 

Tags:    
News Summary - Heavy clashes between Taliban and resistance forces in Afghanistan's Panjshir province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.