ഇസ്ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തിൽ ബ്രിഗേഡിയർ പദവി നേടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതയായി ഡോ. ഹെലൻ മേരി റോബർട്ട്സ്. 26 വർഷമായി പാകിസ്താൻ സേനയിൽ സേവനമനുഷ്ഠിക്കുന്ന ഇവർ സീനിയർ പാത്തോളജിസ്റ്റാണ്. ആർമി മെഡിക്കൽ കോർപ്സിൽ പ്രവർത്തിക്കുന്ന ഹെലന് ബ്രിഗേഡിയറായി സെലക്ഷൻ ബോർഡാണ് സ്ഥാനക്കയറ്റം നൽകിയത്.
ഹെലനെ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അഭിനന്ദിച്ചു. രാജ്യത്തെ സേവിക്കുന്ന ഹെലനെയും കഠിനാധ്വാനികളായ മറ്റ് ആയിരക്കണക്കിന് സ്ത്രീകളെയും കുറിച്ച് അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.