മോസ്കോ: റഷ്യയിലെ കംചത്ക്ക ഉപദ്വീപിൽ 16 യാത്രക്കാരുമായി പറന്ന ഹെലികോപ്റ്റർ തകർന്നു വീണു. ക്രോനോട്സ്കി നാചുറൽ റിസർവിലെ ക്യുറൈൽ തടാകത്തിലേക്കാണ് എം.ഐ 8 ഹെലികോപ്റ്റർ തകർന്ന് വീണതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. 13 വിനോദസഞ്ചാരികളും മൂന്ന് ജീവനക്കാരുമടക്കം 16 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്ധരും സംഭവ സ്ഥലത്തെത്തി. ഒമ്പതുപേരെ രക്ഷപെടുത്തിയതായി പ്രദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിൽ പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്. പെട്രോപാവ്ലോസ്ക്-കാംചാസ്ക്കി നഗരത്തിന് സമീപമുള്ള അഗ്നിപർവതം കാണാനായാണ് വിറ്റ്യാസ് ഏറോയുടെ ഹെലികോപ്റ്ററിൽ സഞ്ചാരികൾ പുറപ്പെട്ടത്.
അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഉപദ്വീപിൽ ജൂലൈയിലുണ്ടായ അപകടത്തിൽ വിമാനം തകർന്ന് 19 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.