ടൊറന്റോയിലെ ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ വിദ്വേഷ ചുവരെഴുത്ത്; കാനഡയെ ആശങ്കയറിയിച്ച് ഇന്ത്യ

ടൊറന്റോയിൽ ക്ഷേത്രത്തി​ന്റെ ചുവരിൽ ഇന്ത്യാവിരുദ്ധ വിദ്വേഷവാക്യങ്ങൾ എഴുതി വികൃതമാക്കി. ടൊറന്റോയിലെ ബി.എ.പി.എസ് സ്വാമിനാരായണ മന്ദിറിന് നേർക്കാണ് ആക്രമണം. ''കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ'' ആണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. വിദ്വേഷ കുറ്റവാളികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ ഇന്ത്യ കനേഡിയൻ സർക്കാറിനോട് അഭ്യർഥിച്ചു.

വിഷയത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ബുധനാഴ്ച ട്വീറ്റ് ചെയ്തു. ''ബി.എ.പി.എസ് സ്വാമിനാരായൺ മന്ദിർ ടൊറന്റോയെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കാനും കനേഡിയൻ അധികൃതരോട് അഭ്യർത്ഥിക്കുന്നു''.

''കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ ടൊറന്റോ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിർ നശിപ്പിച്ചത് എല്ലാവരും അപലപിക്കേണ്ടതാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കനേഡിയൻ ഹിന്ദു ക്ഷേത്രങ്ങൾ ഈയിടെയായി ഇത്തരത്തിലുള്ള ആക്രമണങ്ങൾ ലക്ഷ്യമിടുന്നു. കുറ്റകൃത്യങ്ങളെ വെറുക്കുന്ന കാനഡക്കാരായ ഹിന്ദുക്കൾ ആശങ്കാകുലരാണ്'' -കാനഡയിലെ പാർലമെന്റ് അംഗം ചന്ദ്ര ആര്യ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Hindu Temple Defaced In Toronto, India Raises Issue With Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.