ടൊറന്റോയിൽ ഹിന്ദുക്ഷേത്രം വികൃതമാക്കിയതിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഓട്ടവ: ടൊറന്റോയിലെ ഹിന്ദുക്ഷേത്രം ഇന്ത്യ വിരുദ്ധ ചുമരെഴുത്തുകൾ എഴുതി വികൃതമാക്കിയതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ​

കനേഡിയൻ ഖലിസ്ഥാൻ വാദികളാണ് പ്രമുഖ ക്ഷേത്രം വികൃതമാക്കിയത്. പ്രവൃത്തിയിൽ കാനഡയിലെ ഇന്ത്യൻ മിഷനും ആശങ്ക അറിയിച്ചു. ക്ഷേത്രം വികൃതമാക്കിയവർക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ബി.എ.പി.എസ് സ്വാമിനാരായൺ മന്ദിരമാണ് വിദ്വേഷ പ്രചാരണം നടത്തി വികൃതമാക്കിയത്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ അടുത്തിടെ ഇന്ത്യക്കാർക്കു നേരെ കാനഡയിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നതായും വ്യക്തമാക്കി.

Tags:    
News Summary - Hindu temple defaced in toronto, india raises issue with canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.