പശുവിന് മനുഷ്യനേക്കാൾ സ്ഥാനം ഇവിടെ മാത്രമല്ല, അങ്ങ് കേമ്പാഡിയയിലും ഉണ്ട് എന്നതിന് തെളിവാണ് 74കാരിയുടെ പുതിയ 'ഭർത്താവ്'. ഒരു വർഷം മുമ്പ് മരിച്ചുപോയ തന്‍റെ ഭർത്താവ് പശുവായി പുനർജനിച്ചു എന്ന് പറഞ്ഞാണ് സ്ത്രീ പശുവിനെ വിവാഹം കഴിച്ചിരിക്കുന്നത്. ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്തിരിക്കുകയാണ് കേമ്പാഡിയക്കാരിയായ സ്ത്രീ. തന്‍റെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ എപ്രകാരമാണോ പെരുമാറിയിരുന്നത് അതുപോലെയാണ് ഇപ്പോൾ പശു പെരുമാറുന്നത് എന്നാണ് അമ്മൂമ്മ പറയുന്നത്. 'ദി സൺ' ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പശുവിനൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പശു തന്നെ സ്നേഹത്തോടെ ചുംബിക്കുകയും ഭർത്താവിന്‍റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും സ്ത്രീ പറയുന്നു.
ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് താൻ മുകൾനിലയിലേക്ക് പോയാൽ തന്നെ എപ്രകാരം ഭർത്താവ് പിൻതുടർന്ന് വരുമായിരുന്നോ അതുപോലെ തന്നെ പശുവും വരുന്നുണ്ടെന്നും ഇവർ പറയുന്നു. പിന്നീട് ഒന്നും ആലോചിച്ചില്ല. പശുവിനെ വിവാഹം കഴിക്കാൻ തുരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങുകൾ നടത്തിയതായി നാട്ടുകാർ പറയുന്നു. എന്നാൽ, ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടില്ല. 'പശുക്കുട്ടി എന്‍റെ ഭർത്താവാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അവൻ എന്ത് ചെയ്താലും ജീവിച്ചിരുന്നപ്പോൾ ഭർത്താവ് ചെയ്യുന്നതുപോലെയാണ്'- സ്ത്രീ റോയിേട്ടഴ്സിനോട് പറഞ്ഞു.
ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ച വസ്തുക്കളിൽ പലതും അവർ പശുവിന് നൽകുകയും ചെയ്തു. കേമ്പാഡിയയിലെ വടക്കുകിഴക്കൻ ക്രാറ്റി പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. പശുവിനെ കുളിപ്പിച്ചും നന്നായി പരിചരിച്ചുമാണ് ഇവരുടെ ജീവിതം. നന്നായി കുളിപ്പിക്കും, ഭർത്താവ് ടോൾഖുത് ഉപയോഗിച്ചിരുന്ന തലയണയടക്കമുള്ള തലയണകൾ തുന്നിച്ചേർത്ത് മെത്തയുണ്ടാക്കി അതിലാണ് പശുവിനെ കിടത്തുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഭർത്താവ് ടോളിന്‍റെ മരണം.
അതേസമയം ഖിം ഹാങ്ങിന്‍റെ മകനും അവരുടെ വാദം അംഗീകരിക്കുന്നതായാണ് റിപ്പോർട്ട്. അമ്മ പറയുന്നത് വിശ്വസിക്കുന്നതായും അച്ഛനെ നല്ല രീതിയിൽ ജാഗ്രതയോടെ പരിചരിക്കുമെന്നും മകൻ പറയുന്നു. പശുവിനെ ഉപദ്രവിക്കരുതെന്നും, വിൽക്കരുതെന്നും മക്കളെ ഖിം വിലക്കിയിട്ടുണ്ട്. ഒപ്പം അവരുടെ മരണ ശേഷവും പരിപാലിക്കണമെന്നും ഖിം മകനോട് ആവശ്യപ്പെട്ടു. പശു മരിച്ചാൽ മനുഷ്യനെ പോലെ അന്ത്യോപചാരങ്ങൾ നൽകാനും ഖിം മകളോട് നിർദേശിച്ചിട്ടുണ്ട്. 2010ൽ ഇന്തോനേഷ്യയിൽനിന്ന് പശുവുമായി ബന്ധെപ്പട്ട് മറ്റൊരു വാർത്ത പുറത്തുവന്നിരുന്നു. തന്നെ നിർബന്ധിച്ച് പശുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നു പറഞ്ഞ് കൗമാരക്കാരൻ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.