കാബൂൾ: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിെലത്തിക്കാൻ എയർഫോഴ്സ് വിമാനം കാബൂളിലെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രത്യേക വിമാനം കാബൂളിൽ ലാൻഡ് ചെയ്തത്. എന്നാൽ വിമാനം എപ്പോൾ മടങ്ങുമെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
എയർഫോഴ്സിന്റെ സി--17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് കാബൂളിൽ ലാൻഡ് ചെയ്തത്. താജിക്കിസ്താനിലാണ് വിമാനം ആദ്യമെത്തിയത്. കാബൂൾ വിമാനത്താവളത്തിലെ പ്രശ്നങ്ങളെ തുടർന്നാണ് വിമാനം താജിക്കിസ്താനിൽ ലാൻഡ് ചെയ്തത്. പിന്നീടാണ് വിമാനം കാബൂളിലേക്ക് പറന്നത്.
അഫ്ഗാനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ കാബൂൾ വിമാനത്താവളത്തിലെത്തിയതോടെ സിവിലിയൻ വിമാനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാറ്റോയും യു.എസ് സേനയും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.