തെഹ്റാൻ: 1979ലെ വിപ്ലവാനന്തരം ഇറാന് സ്വാതന്ത്ര്യം കിട്ടിയതാണെന്ന കാര്യം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഓർക്കുന്നത് നല്ലതായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി.43 വർഷം മുമ്പ് സ്വാതന്ത്ര്യം ലഭിച്ച രാജ്യമാണ് ഇറാനെന്ന് ടെലിവിഷൻ പ്രസംഗത്തിനിടെ റഈസി പറഞ്ഞു.
ഇറാനെ സ്വതന്ത്രമാക്കാൻ പോവുകയാണെന്ന ബൈഡന്റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു ഇറാൻ പ്രസിഡന്റ്.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത യുവതി പൊലീസ് കസ്റ്റഡയിൽ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ഇറാനിൽ വൻ പ്രതിഷേധമാണ് നടന്നത്. അതിനു പിന്നാലെയാണ് ഇറാനെ സ്വതന്ത്രമാക്കാൻ പോവുകയാണെന്ന് ഡെമോക്രാറ്റിക് റാലിക്കിടെ ബൈഡൻ പ്രഖ്യാപിച്ചത്. പ്രതിഷേധക്കാരെ അടിച്ചമർത്തിയ ഇറാൻ ഭരണകൂടത്തിനെതിരെ യു.എസ് കഴിഞ്ഞ മാസം ഉപരോധം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.