ഇസ്ലാമാബാദ്: ജീവൻ അപകടത്തിലാണെന്ന ആശങ്ക വീണ്ടും പങ്കുവെച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ജയിലിൽ തന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഐ.എസ്.ഐയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കരസേന മേധാവിയും ഐ.എസ്.ഐ ഡയറക്ടർ ജനറലുമായിരിക്കും ഉത്തരവാദികളെന്നും റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച വിശദ കുറിപ്പിലാണ് കടുത്ത ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വർഷം മേയ് ഒമ്പതിന് നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ സൈനിക കോടതിയിലേക്ക് മാറ്റിയേക്കുമെന്ന സർക്കാർ പ്രഖ്യാപന ശേഷമാണ് വിമർശനവുമായി ഇംറാൻ ഖാൻ രംഗത്തെത്തിയത്.
മുഴുവൻ നുണയിലാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. സർക്കാറുമായി ചർച്ച നടത്തുകയാണെങ്കിൽ അത് രാജ്യത്തിനും ഭരണഘടനക്കും വേണ്ടി മാത്രമായിരിക്കുമെന്നും ഇംറാൻ ഖാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.