വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ പങ്കുവെച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ തെൻറ ആദ്യ ഭരണതീരുമാനവും പുറത്തുവിട്ടു. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നയങ്ങളെ തിരുത്തുന്നതാണ് ആദ്യ തീരുമാനം. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിൽ യു.എസ് വീണ്ടും ചേരുമെന്നതാണ് ബൈഡെൻറ പ്രഖ്യാപനം.
ട്രംപിെൻറ വിവാദ പരമായ തീരുമാനങ്ങളിലൊന്നായിരുന്നു പാരീസ് ഉടമ്പടിയിൽനിന്നുള്ള യു.എസിെൻറ ഇറങ്ങിപ്പോക്ക്. 'ഇന്ന് പാരീസ് ഉടമ്പടിയിൽനിന്ന് ട്രംപ് ഭരണകൂടം ഔദ്യോഗികമായി പുറത്തുപോരുന്നു. കൃത്യം 77 ദിവസത്തിനുള്ളിൽ ബൈഡൻ ഭരണകൂടം വീണ്ടും ചേരും' -ജോ ബൈഡൻ ട്വീറ്റ് ചെയ്തു.
പാരീസ് ഉടമ്പടിയിൽനിന്ന് യു.എസ് ഔദ്യോഗികമായി പുറത്തുപോകുന്ന ദിവസമാണിന്ന്. ഇതുസംബന്ധിച്ച് എ.ബി.സി ന്യൂസിെൻറ വാർത്ത പങ്കുവെച്ചാണ് ബൈഡെൻറ ട്വീറ്റ്. ബൈഡെൻറ ആദ്യ ഭരണകൂട തീരുമാനം വന്നതോടെ ബൈഡൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ ട്രംപിെൻറ പല നയങ്ങളും തിരുത്തുമെന്ന് ഉറപ്പായി.
അതേസമയം യു.എസിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ 264 ഇലക്ടറൽ വോട്ടുകളും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് 219 വോട്ടുകളും സ്വന്തമാക്കി. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടാൻ 270 ഇലക്ടറൽ വോട്ടുകളാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.