പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് രണ്ടാഴ്ചത്തെ ജാമ്യം

ഇസ്‍ലാമാബാദ്: അൽ ഖാദിർ ട്രസ്റ്റ് കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ഇസ്‍ലാമാബാദ് ഹൈകോടതി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. ഇംറാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധവും അസാധുവാണെന്നും പാക് സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയാണ് ജാമ്യം.

അറസ്റ്റ് ചെയ്ത ഇംറാനെ വെള്ളിയാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, ഇംറാൻ ഖാനെ മോചിപ്പിച്ചാൽ ആൾക്കൂട്ട അക്രമം വർധിക്കു​മെന്നായിരുന്നു സർക്കാരിന്റെ വാദം.

ഇംറാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നിരുന്നു.പലയിടത്തും ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. 3000 ത്തോളം ആളുകളെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച പാക് സുപ്രീംകോടതി അറസ്റ്റ് അംഗീകരിച്ച തീരുമാനം ഇസ്‍ലാമാബാദ് ഹൈകോടതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യ​ദ്രോഹക്കുറ്റമടക്കം രാജ്യത്തുടനീളം 121 കേസുകളാണ് ഇംറാന് എതിരെയുള്ളത്.

Tags:    
News Summary - Imran Khan granted two week bail by Islamabad high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.