തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇംറാന് വിലക്കില്ലെന്ന് കോടതി

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്കില്ലെന്ന് ഇസ്‍ലാമാബാദ് ഹൈകോടതി. വരുമാനം വെളിപ്പെടുത്തിയില്ലെന്നു കാണിച്ച് കഴിഞ്ഞയാഴ്ച ഇംറാൻ ഖാനെ പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കിയിരുന്നു. തുടർന്നാണ് 70കാരനായ ഇംറാൻ ഹൈകോടതിയെ സമീപിച്ചത്.

ഭാവി തെ​രഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അത്താർ മിനല്ല നിരീക്ഷിച്ചു. ഖുർറം ജില്ലയിൽ ഒക്ടോബർ 30ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണ് ഖാൻ അവിശ്വാസപ്രമേയത്തെ തുടർന്ന് അധികാരഭ്രഷ്ടനായത്.

Tags:    
News Summary - Imran Khan will not be barred from contesting elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.