വാഷിങ്ടൺ: പാകിസ്താൻ മുൻപ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാഖാന്റെ അറസ്റ്റിൽ പാക് അതിർത്തിക്കപ്പുറത്തും പ്രതിഷേധം കനപ്പിച്ച് പാർട്ടി അനുഭാവികൾ. വാഷ്ങ്ടൺ ഡിസിയിലും കാനഡയിലെ ടൊറൊണ്ടോയിലും ന്യൂയോർക്ക് സിറ്റിയിലും ലണ്ടനിലുമെല്ലാം വൻജന പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികൾ നടന്നു.
എംബസികൾക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പാർട്ടി അനുകൂലികൾ പുറത്തുവിട്ടു. ലണ്ടനിൽ പാക് മുൻപ്രധാനമന്ത്രി നവാസ് ശരീഫിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ചയാണ് രണ്ടു കേസുകളിൽ ഹാജരാകാൻ ഇസ്ലാമാബാദ് ഹൈകോടതിയിലെത്തിയപ്പോൾ ഇമ്രാൻഖാനെ അറസ്റ്റ് ചെയ്തതത്. ഇംറാന്റെയും കുടുംബത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റിന് കോടികൾ വിലയുള്ള സർക്കാർ ഭൂമി കൈമാറിയെന്ന കേസിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.