ഇസ്ലാമാബാദ്: സൈഫർ കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചകൂടി നീട്ടി കോടതി ഉത്തരവ്. രാജ്യ രഹസ്യങ്ങൾ ചോർത്തി രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നതാണ് സൈഫർ കേസ്. കേസിൽ ഖാനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ശനിയാഴ്ച കോടതി പരിഗണിക്കുമെന്നും ഖാന്റെ അഭിഭാഷകൻ സൽമാൻ സഫ്ദർ പറഞ്ഞു. അതേസമയം, ഇംറാൻ ഖാനെതിരായ രാജ്യദ്രോഹക്കേസ് ബലൂചിസ്താൻ ഹൈകോടതി റദ്ദാക്കി. അഴിമതിക്കേസിൽ ഈ മാസമാദ്യം മൂന്നുവർഷം തടവിനു ശിക്ഷിക്കപ്പെട്ട ഇംറാൻ ഇപ്പോൾ ജയിലിലാണ്. ഇംറാന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് ക്വറ്റയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. രാജ്യദ്രോഹക്കേസെടുക്കാൻ സർക്കാർ അനുമതി വേണമെന്ന നടപടിക്രമം പൊലീസ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അതു റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.