കോവിഡ്​ രണ്ടാം തരംഗം; അമേരിക്കയെ കടക്കുമോ ബ്രസീൽ? ഒറ്റദിവസം കോവിഡ്​ മരണം 4,000

റയോ ഡി ജനീറോ: കോവിഡ്​ രണ്ടാം തരംഗത്തിൽ ലോകം മുഴ​ുക്കെ വിറങ്ങലിച്ചുനിൽക്കു​േമ്പാൾ ഭരണകൂടം തളർന്ന ബ്രസീലിൽ സ്​ഥിതി അതി ഗുരുതരം. ഒറ്റനാൾ മരിച്ചവർ 4,000 പിന്നിട്ടതോടെ മൊത്തം മരണസംഖ്യയിൽ അമേരിക്കയെയും കടന്ന്​ ഒന്നാമതെത്താൻ ബ്രസീലിന്​ ഏറെനാൾ കാത്തിരിക്കേണ്ടിവരില്ലെന്നാണ്​ മുന്നറിയിപ്പ്​.

വൈറസ്​ ബാധ പിടിവിട്ട്​ കുതിക്കു​േമ്പാഴും അതിന്‍റെ പേരിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനില്ലെന്ന്​ ജയ്​ ബൊൾസനാരോ സർക്കാർ തീരുമാനമെടുത്തതിനെതിരെ പ്രതിഷേധം ശക്​തമാണ്​.

ചൊവ്വാഴ്ച മാത്രം രാജ്യത്ത്​ 4,195 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ മരണസംഖ്യ 366,000 കടന്നു. മുന്നിലുള്ള അമേരിക്കയിൽ അഞ്ചു ലക്ഷത്തിനു മുകളിലാണ്​ സംഖ്യ.

ബ്രസീലിൽ ജൈവ ഫുകുഷിമ സ്​ഫോടനമാണ്​ സംഭവിച്ചതെന്നും ഈ ആണവ നിലയത്തിലെ തുടർ പ്രതിപ്രവർത്തനങ്ങൾ നിയന്ത്രണാതീതമായി കുതിക്കുകയാണെന്നും ഡ്യൂക്​ യൂനിവേഴ്​സിറ്റി പ്രഫസറും ​ബ്രസീലിയൻ ഡോക്​ടറുമായ ഡോ. മിഗ്വൽ നികൊളെലിസ്​ പറഞ്ഞു.

രാജ്യത്തെ ആശുപ​ത്രികൾ രോഗബാധിതരാൽ നിറഞ്ഞുകവിഞ്ഞതോടെ ചികിത്സ പോലും കൈവിട്ടുപോകുന്നുവെന്നാണ്​ ആശങ്ക. 

Tags:    
News Summary - In new grim record, Brazil surpasses 4,000 daily COVID deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.