ഇന്ത്യ-ചൈന ഹോ​ട്ട്​​ലൈ​ൻ ബ​ന്ധം നി​ല​നി​ർ​ത്തും

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ സൈ​നി​ക സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്​ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ സേ​ന പി​ൻ​മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് ചൈ​ന​യോ​ട്​ ഇ​ന്ത്യ.

വ്യാ​ഴാ​ഴ്​​ച ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ്​ യി​യു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ്​ ഇ​ന്ത്യ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. 75 മി​നി​റ്റ്​ നീ​ണ്ടു​നി​ന്ന സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്​​ത​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന്​ ഇ​രു വി​ഭാ​ഗം സൈ​നി​ക​രും ത​മ്മി​ൽ ഹോ​ട്ട്​​ലൈ​ൻ ബ​ന്ധം നി​ല​നി​ർ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​ന​വും ശാ​ന്തി​യും പ്ര​ധാ​ന​മാ​ണെ​ന്ന്​ എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​രു സൈ​നി​ക​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ ക​ന​ത്ത ആ​ഘാ​ത​മാ​ണ്​ സൃ​ഷ്​​ടി​ച്ച​തെ​ന്ന്​ ഇ​രു​വ​രും വി​ല​യി​രു​ത്തി. ഇ​രു​വ​രും ത​മ്മി​ലു​ള്ള 'മോ​സ്​​കോ ധാ​ര​ണ' ഓ​ർ​മി​പ്പി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ്​ സൈ​നി​ക​ർ ന​ട​ത്തു​ന്ന പ്ര​കോ​പ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക പ​ങ്കു​വെ​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ര​സ്​​പ​ര വി​ശ്വാ​സ​വും സ​ഹ​ക​ര​ണ​വും ശ​രി​യാ​യ പാ​ത​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യി ബെ​യ്​​ജി​ങ്​ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - India-China hotline to be continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.