ലണ്ടൻ: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന ആളുകളിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന യു.കെ ഹോം സെക്രട്ടറി സുല്ല ബ്രാവർമന്റെ പരാമർശത്തോട് പ്രതികരിച്ച് ഇന്ത്യൻ ഹൈകമീഷൻ. മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പാർട്നർഷിപ്പ് പ്രകാരം എല്ലാ കേസുകളിലും ഇന്ത്യ നടപടി ആരംഭിച്ചു കഴിഞ്ഞുവെന്ന് ഹൈകമീഷൻ അറിയിച്ചു.
കാലാവധി കഴിഞ്ഞും യു.കെയിൽ തുടരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടികൾക്കായി യു.കെ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ തയാറാണ്.
ഇന്ത്യയുമായുള്ള നിർദിഷ്ട സ്വതന്ത്രവ്യാപാര കരാറിനെ കുറിച്ച് ആശങ്കയുള്ളതായും ബ്രെവർമാൻ പറഞ്ഞു.
അതേസമയം, സ്വതന്ത്ര വ്യാപാര കരാർ അവസാനിപ്പിക്കാൻ ഇരുപക്ഷത്തിനും താൽപര്യമുള്ളതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.