ടോംഗയ്ക്ക് രണ്ട് ലക്ഷം ഡോളറിന്‍റെ അടിയന്തര സഹായവുമായി ഇന്ത്യ

വെല്ലിങ്ടണ്‍: അഗ്‌നിപര്‍വത സ്‌ഫോടനത്തിനു പിന്നാലെയുണ്ടായ സുനാമിയിൽ കനത്ത നാശനഷ്ടം സംഭവിച്ച തെക്കന്‍ പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗയ്ക്ക് ദുരിതാശ്വാസമായി ഇന്ത്യ രണ്ട് ലക്ഷം ഡോളർ നൽകും. ടോംഗയിലുണ്ടായ ദുരന്തത്തിൽ അങ്ങേയറ്റം സഹതാപം പ്രകടിപ്പിക്കുന്നതായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ടോംഗയിലെ ഫൊനുവാഫോ ദ്വീപിന്‍റെ 30 കിലോമീറ്റർ അകലെയുള്ള ഹുംഗടോംഗ ഹാപായ് അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചാണ് സുനാമിയുണ്ടായത്. ഹിരോഷിമ ആണവദുരന്തത്തിന്റെ നൂറിരട്ടി ആഘാതമുള്ള സ്‌ഫോടനമാണ് ദ്വീപിലുണ്ടായതെന്ന് നാസ ശാസ്ത്രജ്ഞർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഫോറം ഫോർ ഇന്ത്യ പസഫിക് ഐലാന്‍റ് കോർപ്പറേഷനിലെ (എഫ്.ഐ.പി.ഐ.സി) അംഗം കൂടിയാണ് ടോംഗ. സുഹൃദ് രാജ്യമെന്ന നിലയിൽ ടോംഗയിലെ ജനങ്ങളെ സഹായിക്കുക എന്നത് ഇന്ത്യയുടെ കടമയാണെന്ന് വിദേശ കാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - india to extend immediate relief assistance to tonga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.