ഇന്ത്യ 10 കോടി ഡോസ് സ്പുട്നിക് വാക്സിൻ ഉൽപാദിപ്പിക്കുമെന്ന് റഷ്യ

മോ​സ്​​കോ: കോ​വി​ഡി​നെ​തി​രെ ലോ​കം കാ​ത്തി​രി​ക്കു​ന്ന റ​ഷ്യ​യു​ടെ പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ സ്​​പു​ട്​​നി​ക്​ ഇ​ന്ത്യ​യി​ലും ഉ​ൽ​​പാ​ദി​പ്പി​ക്കും. പ്ര​തി​വ​ർ​ഷം 10 കോ​ടി ഡോ​സ്​ സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ൻ ഇ​ന്ത്യ നി​ർ​മി​ക്കു​മെ​ന്ന്​ റ​ഷ്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മ​രു​ന്ന്​ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഹെ​റ്റ​റോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഉ​ൽ​​പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഇ​ന്ത്യ​യും റ​ഷ്യ​യും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി റ​ഷ്യ​ൻ ഡ​യ​റ​ക്​​ട്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട്​ (ആ​ർ.​ഡി.​ഐ.​എ​ഫ്) അ​റി​യി​ച്ചു. 2021ൽ ​ഉ​ൽ​​പാ​ദ​നം ആ​രം​ഭി​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ കൂ​ടാ​തെ ബ്ര​സീ​ൽ, ചൈ​ന, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളും മ​രു​ന്ന്​ ഉ​ൽ​​പാ​ദ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്ന്​ ആ​ർ.​ഡി.​ഐ.​എ​ഫ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ലോ​ക​ത്ത് വി​ക​സി​പ്പി​ക്ക​പ്പെ​ട്ട​ ഏ​റ്റ​വും ഫ​ല​പ്രാ​പ്​​തി​യു​ള്ള മ​രു​ന്നാ​യാ​ണ്​ സ്​​പു​ട്​​നി​ക്കി​നെ വി​ല​യി​രു​ത്തു​ന്ന​ത്. സ്​​പു​ട്​​നി​ക്കി​െൻറ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​െൻറ ഇ​ട​ക്കാ​ല ഫ​ലം ക​ഴി​ഞ്ഞ ആ​ഴ്​​ച​യു​ടെ തു​ട​ക്ക​ത്തി​ൽ റ​ഷ്യ​ൻ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​തി​ൽ 95 ശ​ത​മാ​നം വി​ജ​യം കാ​ണി​ച്ചു​വെ​ന്നാ​ണ്​ അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ആ​ഗ​സ്​​റ്റി​ലാ​ണ്​ റ​ഷ്യ ഔ​ദ്യോ​ഗി​ക​മാ​യി കോ​വി​ഡ്​ വാ​ക്​​സി​ൻ പു​റ​ത്തു​വി​ടു​ന്ന​ത്. ഒ​ന്നും ര​ണ്ടും ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്​ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​െൻറ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം 40,000ത്തോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രി​ൽ വാ​ക്​​സി​ൻ പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

എ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ വ​ലി​യ അ​ള​വി​ൽ മ​രു​ന്ന്​ ഉ​ൽ​​പാ​ദി​പ്പി​ക്കാ​നാ​വൂ. യു.​എ.​ഇ, വെ​നി​സ്വേ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:    
News Summary - India To Produce 100 Million Doses Of Sputnik Vaccine says Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.