വാഷിങ്ടൺ: ട്രംപ് ഭരണകൂടം പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഉന്നത ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജ രാജിവെച്ചു. ജോ ബൈഡൻ പ്രസിഡൻറായി സ്ഥാനമേൽക്കുന്നതിന് മുന്നോടിയായാണ് ആരോഗ്യവകുപ്പിൽ ഉന്നത പദവി വഹിച്ചിരുന്ന സീമ വർമ രാജിവെച്ചത്. നാലുവർഷമായി സെേൻറഴ്സ് ഓഫ് മെഡികെയർ ആൻഡ് മെഡിക് എയ്ഡ് സർവിസസിെൻറ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരുകയായിരുന്നു സീമ.
വ്യാഴാഴ്ച രാജിക്കത്ത് ട്രംപിന് കൈമാറി. കോവിഡ് വൈറസ് ടാസ്ക് ഫോഴ്സിെൻറ പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായും സീമയെ നിയമിച്ചിരുന്നു. ഈ മാസം 20 മുതൽ രാജി പ്രാബല്യത്തിൽവരും. പഞ്ചാബ് സ്വദേശികളാണ് സീമയുടെ മാതാപിതാക്കൾ. സീമയുടെ ഭർത്താവും ഇന്ത്യക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.