വാഷിങ്ടൺ: ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് കോൺഗ്രസ് പ്രതിനിധി വീണ്ടും യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത് തുടർച്ചയായ മൂന്നാംതവണയാണ് 47 കാരനായ രാജ കൃഷ്ണമൂർത്തി ഇല്ലിനോയിസിൽ നിന്നും ജനപ്രതിനിധി സഭയിലെത്തുന്നത്.
ഡൽഹി സ്വദേശിയായ കൃഷ്ണമൂർത്തി ലിബർട്ടേറിയൻ പാർട്ടി സ്ഥാനാർഥി പ്രിസ്റ്റൻ നെൽസനെയാണ് പരാജയപ്പെടുത്തിയത്. അവസാന റിപ്പോർട്ട് പ്രകാരം 71 ശതമാനം വോട്ടുകളാണ് ഇദ്ദേഹം നേടിയത്.
രാജ കൃഷ്ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. 2016 ലാണ് അദ്ദേഹം ആദ്യമായി ജനപ്രതിനിധി സഭയിലെത്തിയത്.
ഇന്ത്യൻ വംശജരായ അമി ബേര കാലിഫോർണിയയിൽ നിന്നും അഞ്ചാം തവണയും റോ ഖന്ന മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നുണ്ട്.
കോൺഗ്രസ് അംഗം പ്രമിള ജയ്പാൽ വാഷിങ്ടണിൽ നിന്ന് മൂന്നാം തവണയും മത്സരിക്കുന്നു. ഡോ. ഹിരൽ തിപിർനേനി അരിസോണയിലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ശ്രീ കുൽകർനി ടെക്സസിലും മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.