മെൽബൺ: ആസ്ട്രേലിയയിലെ കാൻബറയിൽ കാർ അപകടത്തിൽ പഞ്ചാബ് സ്വദേശിയായ ഇന്ത്യൻവിദ്യാർഥി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആസ്ട്രേലിയയിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിക്കുന്ന പഞ്ചാബിലെ ഫിറോസ്പുർ സ്വദേശിയായ കുനാൽ ചോപ്ര (21) ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ച കാൻബറയിലെ വില്യം ഹോവെൽ ഡ്രൈവിലാണ് അപകടം. രാവിലെ ഏഴിന് ജോലി കഴിഞ്ഞ് മടങ്ങവെ കുനാൽ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് മാധ്യമമായ എസ്.ബി.എസ് പഞ്ചാബി റിപ്പോർട്ട് ചെയ്തു. ചോപ്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കുനാൽ ആസ്ട്രേലിയയിലെത്തിയത്. ഇന്ത്യൻ വംശജരായ നാലുപേരുടെ മരണത്തിനിടയാക്കിയ ഷെപ്പാർട്ടൺ അപകടത്തിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.