അറബിക്കടലിൽ കപ്പൽ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ; കാർഗോ ഷിപ്പിൽ 15 ഇന്ത്യക്കാർ

ന്യൂഡൽഹി: അറബിക്കടലിൽ വീണ്ടും കപ്പൽ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ. എം.വി ലില നുർഫോക് എന്ന കപ്പലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം റാഞ്ചിയത്. സൊമാലിയൻ തീരത്തുവെച്ചാണ് കപ്പൽ കടൽക്കൊള്ളക്കാരുടെ പിടിയിലായത്. റാഞ്ചൽ വിവരം പുറത്ത് വന്നതോടെ നടപടികളുമായി ഇന്ത്യൻ നാവികസേന രംഗത്തെത്തി.

കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സൊമാലിയൻ കടൽക്കൊള്ളക്കാരുടെ കൈയിൽ കപ്പൽ അകപ്പെട്ടത്. ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് ചെന്നൈ കപ്പലിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന് റാഞ്ചൽ സംബന്ധിച്ച് കപ്പൽ അധികൃതർ വിവരം നൽകിയിട്ടുണ്ട്. ആയുധങ്ങളുമായെത്തിയ ആറോളം വരുന്ന സൊമാലിയൻ കടൽക്കൊള്ളക്കാർ ചേർന്നാണ് കപ്പൽ റാഞ്ചിയതെന്നാണ് വിവരം.


Tags:    
News Summary - INS Chennai moves towards ship hijacked off Somalia coast with 15 Indians aboard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.