ഓട്ടവ: സമ്പന്നർക്ക് കള്ളപ്പണം പൂഴ്ത്തിവെക്കാൻ സഹായം നൽകുന്ന അന്താരാഷ്ട്ര സംഘങ്ങൾ സജീവമാണെന്നും അവർക്ക് ലക്ഷക്കണക്കിന് ഡോളറുകൾ പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട്. ഇത്തരം സംഘങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടികളുണ്ടാകുന്നില്ല. നോട്ടറിമാരും ബാങ്ക് ജീവനക്കാരും അക്കൗണ്ടൻറുകളും അഭിഭാഷകരും മറ്റുമടങ്ങുന്ന ഈ അന്താരാഷ്ട്ര ഗൂഢസംഘം വിദേശ രാജ്യങ്ങളിലെ കടലാസുകമ്പനികൾ വഴിവ്യാജ പേരിൽ ഓഫിസുകളും ട്രസ്റ്റുകളും തുടങ്ങിയാണ് അതിസമ്പരുടെ പണം പൂഴ്ത്തിവെക്കുന്നത്.
ഇത്തരം സംഘങ്ങളാണ് ലോകവ്യാപകമായി ഏകാധിപതികളെയും പ്രഭുക്കൻമാരെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നത്. ഇങ്ങനെ നികുതിവെട്ടിപ്പു നടത്താൻ ഇടനിലക്കാരായി നിൽക്കുന്ന സംഘങ്ങളെ കുറിച്ച് ഒരുതരത്തിലുമുള്ള അന്വേഷണം ഉണ്ടാകാറില്ല.
സാധാരണ രീതിയിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. ഒരുതരത്തിലുള്ള നിയമനടപടികളും ഇത്തരക്കാർ ഇതുവെര നേരിട്ടിട്ടില്ല. ജനാധിപത്യ തത്വങ്ങൾ ലംഘിച്ച് നിലവിലെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്ത് ഇതേ രീതിയിലുള്ള സംഘങ്ങൾ അതിസമ്പന്നരുടെ കള്ളപ്പണം വെളുപ്പിച്ച സംഭവങ്ങളുമുണ്ട്. ഇങ്ങനെ പൂഴ്ത്തിെവച്ച ഒരു വർഷത്തെ സമ്പത്തിെൻറ കണക്കുപരിശോധിച്ചാൽ ആഗോള ജി.ഡി.പിയുടെ രണ്ടു മുതൽ അഞ്ചു ശതമാനം വരെ വരും. ലോകവ്യാപകമായുള്ള അതിസമ്പന്നരുടെ അനധികൃത നിക്ഷേപങ്ങളെ കുറിച്ച് വെളിപ്പെടുത്തിയ പാൻഡോറ രേഖകളിലും ഇത്തരം സംഘങ്ങളെ കുറിച്ച് പരാമർശിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.