നയതന്ത്ര ബന്ധത്തിലെ ഉലച്ചിൽ പരിഹരിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്താനിൽ

ഇ​സ്‍ലാ​മാ​ബാ​ദ്: ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിൽ പരിഹരിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ പാകിസ്താനിലെത്തി. പാകിസ്താൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജീലാനി, കെയർടേക്കർ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാകർ എന്നിവരുമായി ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും.

ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുകയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശന ലക്ഷ്യം. അതേസമയം, സ്ഥാനപതിമാരെ തിരിച്ചു വിളിച്ച തീരുമാനം പിൻവലിക്കാൻ ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.

ജനുവരി 16ന് ഇറാൻ പാകിസ്താനിൽ വ്യോമാക്രമണം നടത്തിയതാണ് പ്ര​കോ​പ​ന​ത്തി​ന് വഴിവെച്ചത്. പാ​കി​സ്താ​നി​ലെ ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​യി​ൽ ജെ​യ്ശ് അ​ൽ അ​ദ​ൽ ഗ്രൂ​പ്പി​നെ ല​ക്ഷ്യ​മി​ട്ടാണ് ഇ​റാ​ൻ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണങ്ങൾ ന​ട​ത്തി​യ​ത്. ഇതിന് പിന്നാലെ ജനുവരി 18ന് പാകിസ്താൻ തിരിച്ചടിച്ചു.

ഇ​റാ​നി​ലെ സി​സ്താ​ൻ-​ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​യി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് പാ​ക് സൈ​ന്യം ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. കൊ​ല​യാ​ളി ഡ്രോ​ണു​ക​ൾ, റോ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ​ബ​ലൂ​ചി​സ്താ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി.​എ​ൽ.​എ), ബ​ലൂ​ചി​സ്താ​ൻ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ബി.​എ​ൽ.​എ​ഫ്) എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളിലാണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കു​പ്ര​സി​ദ്ധ ഭീ​ക​ര​രാ​യ ചെ​യ​ർ​മാ​ൻ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ദോ​സ്ത, സോ​ഗ​ട്ട് എ​ന്ന ബ​ജ്ജാ​ർ, ഷ​ഫാ​ഖ് എ​ന്ന സ​ഹീ​ൽ, ബ​ഷാം എ​ന്ന അ​സ്ഗ​ർ, വ​സി എ​ന്ന വ​സീ​ർ എ​ന്നി​വ​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളിലാണ് ആക്രമണം നടത്തിയതെന്ന് സൈ​ന്യം പ​റയുന്നു.

തുടർന്ന് നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാനും മുൻ നി​ശ്ച​യി​ച്ച എ​ല്ലാ ഉ​ഭ​യ​ക​ക്ഷി ഉ​ന്ന​ത​ത​ല സ​ന്ദ​ർ​ശ​ന​ങ്ങ​ളും റ​ദ്ദാ​ക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. എന്നാൽ, കൂടുതൽ ഏറ്റുമുട്ടലിലേക്ക് പോകാതെ ഒത്തുതീർപ്പിലെത്തി. ഇതിന്‍റെ ഭാഗമായി പാക്, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചിരുന്നു.

അ​തി​ർ​ത്തി ക​ട​ന്ന് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഭീ​ക​ര സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പാ​കി​സ്താ​നും ഇ​റാ​നും ദീ​ർ​ഘ​കാ​ല​മാ​യി പ​ര​സ്പ​രം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Iranian Foreign Minister arrives in Pakistan amid strain in ties following tit-for-tat strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.