സൗദിക്കെതിരെ ഇറാന്റെ ആക്രമണ ഭീഷണി; പ്രതികരിച്ച് യു.എസ്

വാഷിങ്ടൺ: സൗദി അറേബ്യക്കെതിരെ ഇറാന്റെ ആക്രമണ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളോട് ശക്തമായി പ്രതികരിച്ച് അമേരിക്ക. ആവശ്യമെങ്കിൽ ഇറാനെതിരെ പ്രതികരിക്കാൻ മടിക്കില്ലെന്നും യു.എസ് ദേശീയ സുരക്ഷ കൗൺസിൽ വ്യക്തമാക്കി. 'ഭീഷണി സാഹചര്യങ്ങളിൽ യു.എസിന് കടുത്ത ആശങ്കയുണ്ട്.

സൗദിയിലെ ഇന്റലിജൻസ് വിഭാഗവുമായി നിരന്തരം ആശയവിനിമയം നടത്തിവരുകയാണ്. സഖ്യരാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിവന്നാൽ ശക്തമായ പ്രതിരോധത്തിന് മടിക്കില്ല'. യു.എസ് ദേശീയ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, സെപ്റ്റംബർ പകുതി മുതൽ രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കുപിന്നിൽ സൗദി അറേബ്യയും മറ്റ് എതിരാളികളുമാണെന്ന് ഇറാൻ ആരോപിച്ചു.

എന്നാൽ, ഇതിന് തെളിവുകൾ നൽകാൻ ഇറാൻ തയാറായിട്ടില്ല. ഇറാനിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് പിന്മാറണമെന്ന് സൗദി അറേബ്യയോട് ഇറാൻ റെവലൂഷനറി ഗാർഡ് കോപ്സ് നേരത്തേ സൗദിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Iran's attack threat against Saudi; US responded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.