ടെൽ അവീവ്:മുതിർന്ന രാഷ്ട്രീയ നേതാവ് ഇസാക് ഹെർസോഗിനെ ഇസ്രായേലിെൻറ 11ാമത് പ്രസിഡൻറായി തെരഞ്ഞെടുത്തു. പാർലമെൻറിലെ രഹസ്യ ബാലറ്റിലൂടെയാണ് ഹെർസോഗിനെ തെരഞ്ഞെടുത്തത്.
60കാനായ ഹെർസോഗ് ലേബർ പാർട്ടി നേതാവാണ്. 1983 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ ഇസ്രായേൽ പ്രസിഡൻറായ ചെയിം ഹെർസോഗിെൻറ മകനാണ് ഇസാഖ്.120 അംഗങ്ങളിൽ 87 പേരുടെ പിന്തുണയോടെയാണ് ഹെർസോഗ് എതിരാളിയായ മിറിയം പെരട്സിനെ തോൽപ്പിച്ചത്. നിലവിലെ പ്രസിഡൻറ് അടുത്ത മാസം നീങ്ങുന്നതോടെയാണ് ഹെർസോഗ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക.
താൻ എല്ലാവരുടെയും പ്രസിഡൻറ് ആയിരിക്കുമെന്ന് ഹെർസോഗ് വിജയശേഷം പ്രതികരിച്ചു. എല്ലാ ഇസ്രായേലി പൗരന്മാരുടെയും പേരിൽ ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിെൻറ പ്രതികരണം.
2015ലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിെൻറ പ്രധാന എതിരാളിയായിരുന്നു ഹെർസോഗ്. ഇസ്രായേലിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ സംഘടനയായ ജ്യൂയിഷ് ഏജൻസിയുടെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു ഹെർസോഗ്.
അതേസമയം ഇസ്രായേലിൽ 12 വർഷം ഭരിച്ച ബിൻയമിൻ നെതന്യാഹുവിനെ പുറത്തിരുത്തി പ്രതിപക്ഷത്തിന് മന്ത്രിസഭ രൂപവത്കരിക്കാൻ പ്രസിഡൻറ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.